ദില്ലി സ്ഫോടനം ഇന്ത്യ-പാക് ബന്ധത്തെ ബാധിക്കില്ല: മന്ത്രി
സുല്‍ത്താന്‍പൂര്‍ (ഉത്തര്‍പ്രദേശ്): ശനിയാഴ്ച ദില്ലിയില്‍ നടന്ന സ്ഫോടന പരമ്പര ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ശ്രമങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയിസ്വാള്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടരുതെന്നാണ് ചില തീവ്രവാദി സംഘടനകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവയുടെ നീക്കം വിജയിക്കില്ല.
ദില്ലി സ്ഫോടന പരമ്പരയെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ക്കു പ്രധാനപ്പെട്ട സൂചനകള്‍ ലഭിച്ചിട്ടിണ്ടെന്നും പ്രതികളാരാണെന്നത് ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും ജയിസ്വാള്‍ അറിയിച്ചു.
പൊലീസ് സേനയെ കൂടുതല്‍ നവീകരിക്കേണ്ടതുണ്ടെന്നും അതിനു വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications