ദില്ലി സ്ഫോടനവുമായി ബന്ധമില്ലെന്ന് ലഷ്കര്‍ ഇ തോയിബ
ശ്രീനഗര്‍: ശനിയാഴ്ച ദില്ലിയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ലഷ്കര്‍ ഇ തോയിബ അവകാശപ്പെട്ടു.
ലഷ്കര്‍ ഇ തോയിബ വക്താവ് അബു കുസാഫിയ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ശ്രീനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കശ്മീര്‍ ന്യൂസ് സര്‍വീസിനെ ടെലഫോണില്‍ വിളിച്ചാണ് ലഷ്കറിന് ആക്രമണവുമായി ബന്ധമില്ലെന്ന് അറിയിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ബോംബ് സ്ഫോടനങ്ങള്‍ നടത്തുന്നതില്‍ ലഷ്കര്‍ വിശ്വസിക്കുന്നില്ലെന്ന് കുസാഫിയ പറഞ്ഞതായി കശ്മീര്‍ ന്യൂസ് സര്‍വീസ് അറിയിച്ചു.
നേരത്തെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് ഇങ്ക്വിലാബ് ഗ്രൂപ്പ് എന്ന അധികം അറിയപ്പെടാത്ത തീവ്രവാദി സംഘടനയുടെ വക്താവ് തങ്ങളെ ഫോണില്‍ വിളിച്ചറിയിച്ചതായി കശ്മീര്‍ ന്യൂസ് സര്‍വീസ് അറിയിച്ചിരുന്നു. 1996ല്‍ രൂപീകരിക്കപ്പെട്ട ഇങ്ക്വിലാബിന് ലഷ്കറുമായി ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍ന്റെ നിഗമനം. സ്ഫോടന പരമ്പരയുമായി ലഷ്കറിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications