റാബ്റി ദേവിക്കെതിരെ വീണ്ടും എഫ്ഐആര്‍
മധുബാനി (ബീഹാര്‍): മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വീണ്ടും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റര്‍ ചെയ്തു.
ഒരു സ്കൂളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടെ റാബ്റി ദേവി ഒരു സ്ത്രീക്ക് ഷാള്‍ നല്‍കിയതിനാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. നേരത്തെ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോവുമ്പോള്‍ 28 വാഹനങ്ങളുടെ അകമ്പടിയുണ്ടായതിന് റാബ്റി ദേവിക്കെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരുന്നു. മൂന്ന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതു മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂവെന്നതിനാലാണ് പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുത്തത്.
അതിനിടെ ദിവസേനയുള്ള ചെലവ് സംബന്ധിച്ച മതിയായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിന് റാബ്റി ദേവിയുള്‍പ്പെടെ 30 സ്ഥാനാര്‍ഥികളോട് വൈശാലി ജില്ലാ മജിസ്ട്രേറ്റ് വിശദീകരണം തേടി. രണ്ട് വാഹനങ്ങള്‍ ഉപയോഗിച്ചതിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെന്നാണ് റാബ്റിക്കെതിരായ ആരോപണം. 24 മണിക്കൂറിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ഉത്തരവ്.












Click it and Unblock the Notifications