സബര്‍വാള്‍ ചീഫ് ജസ്റിസായി സ്ഥാനമേറ്റു
ദില്ലി: ജസ്റിസ് വൈ.കെ.സബര്‍വാള്‍ സുപ്രിം കോടതിയുടെ പുതിയ ചീഫ് ജസ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. നവംബര്‍ ഒന്ന് തിങ്കളാഴ്ച നടന്ന ചടങ്ങില്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം സബര്‍വാളിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആര്‍.സി.ലഹോതി വിരമിച്ച ഒഴിവിലാണ് സബര്‍വാള്‍ പുതിയ ചീഫ് ജസ്റിസായത്. ഒക്ടോബര്‍ 31 തിങ്കളാഴ്ചയാണ് ലഹോതി വിരമിച്ചത്.
2007 ജനവരി 17നാണ് സബര്‍വാള്‍ വിരമിക്കുക. സുപ്രിം കോടതി ജഡ്ജിയെന്ന നിലയില്‍ ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതു സംബന്ധിച്ച വിധി ഉള്‍പ്പെടെ ഭരണഘടനാപരമായ പ്രാധാന്യമുള്ള ഏതാനും വിധികള്‍ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.
ജ-സ്റ്റിസ് സബര്‍വാള്‍ ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986 ലാണ് അദ്ദേഹം ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയായി നിയമിതനായത്. 1987 ല്‍ സ്ഥിരം ജ-ഡ്ജ-ിയായ അദ്ദേഹം 1999ല്‍ മുംബൈ ഹൈക്കോടതി ജ-ഡ്ജ-ിയായി. 2000ല്‍ സുപ്രീം കോടതിയിലെത്തി.
സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍, ദേശീയ ലീഗല്‍ അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാന്‍, കോഫിപോസ ബോര്‍ഡ് ചെയര്‍മാന്‍, ജൂഡിഷ്യല്‍ അപ്പോയിന്റമെന്റ് കമ്മിറ്റി ചെയര്‍മാന്‍, റയില്‍വേ ക്ലയിംസ് ട്രൈബ്യൂണല്‍ അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമാഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മെഡിക്കല്‍ കുംഭകോണം, പെട്രോള്‍ പമ്പ് വിതരണം, ജെ-.എം.എം. കേസ് തുടങ്ങിയ നിരവധി കേസുകളില്‍ അദ്ദേഹം വിധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications