ബൈക്കില്‍ ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍: മോട്ടോര്‍ ബൈക്കിനു പിന്നില്‍ ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. പൊതുവാച്ചേരി സ്വദേശി റംഷാദ് മഹലില്‍ റംഷാദ് (20) ആണ് മരിച്ചത്.
കണ്ണൂര്‍ താഴെചൊവ്വ ബൈപ്പാസിനടുത്ത് ബൈക്ക് പെട്രോള്‍ ബങ്കിലേക്കു കയറ്റുന്നതിനിടെ അമിതവേഗത്തില്‍ വന്ന ബസ് ബൈക്കിനു പിറകില്‍ ഇടിക്കുകയായിരുന്നു. റംഷാദിനെ എ.കെ.ജി.സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിതകര്‍ത്തു.












Click it and Unblock the Notifications