Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: സിഡ പണം നല്‍കാനില്ലെന്ന് കത്ത്

തിരുവനന്തപുരം: എസ്എന്‍സി ലാല്വിന്‍ ഇടപാടില്‍ കാനഡ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് കനേഡിയന്‍ ഹൈക്കമ്മിഷന്‍ രേഖാമൂലം അറിയിച്ചതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഇക്കാര്യത്തില്‍ കാനഡ സര്‍ക്കാര്‍ ഇടപെടില്ലെന്നും ഹൈക്കമിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത 15 ലക്ഷം ഡോളര്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ഏജന്‍സിയായ ഫിഡ നല്‍കിയിട്ടുണ്ട്. കേരളവുമായി ഇതു സംബന്ധിച്ച് ഒരു കരാറും നിലവിലില്ല. ഇക്കാര്യത്തില്‍ തുടര്‍ന്നെന്തെങ്കിലുമുണ്ടെങ്കില്‍ എസ്എന്‍സി ലാവ്ലിനുമായി കേരള സര്‍ക്കാര്‍ നേരിട്ടിടപെടണം.

എസ്എന്‍സി ലാവ്ലിന്‍ നല്‍കാനുള്ള തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സപ്തംബറില്‍ ആര്യാടന്‍ മുഹമ്മദ് എഴുതിയ കത്തിനുള്ള മറുപടിയിലാണ് ഹൈകമ്മിഷന്റെ ഈ അറിയിപ്പ്. ഒക്ടോബര്‍ 30നാണ് സംസ്ഥാന സര്‍ക്കാരിന് കത്ത് ലഭിച്ചത്.

ഇനി ലാവ്ലിനുമായി നേരിട്ട് ഇത് സംബന്ധിച്ച ആശയ വിനിമയം നടത്തുമെന്ന് ആര്യാടന്‍ വ്യക്തമാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ വിപുലീകരണം ലാവ്ലിനെ ഏല്‍പ്പിച്ചത് കനഡാ സര്‍ക്കാരിന്റെ അഭിപ്രായം മാനിച്ചാണെന്ന കാര്യം അവരെ ധരിപ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കും.

എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ഇടപെടാന്‍ തയ്യാറാണെന്ന് കനേഡിയന്‍ ഹൈകമ്മിഷന്‍ പറഞ്ഞതായുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അവരെ സമീപിച്ചത്. ഹൈക്കമ്മിഷന് കത്തയച്ചതെന്ന് ആര്യാടന്‍ വ്യക്തമാക്കി. എന്നാല്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഹൈക്കമ്മിഷന്റെ മറുപടിയില്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+