ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു
ബസ്ര: തെക്കന്‍ ഇറാക്കിലെ തുറമുഖ നഗരമായ ബസ്രയില്‍ ഒക്ടോബര്‍ 31 തിങ്കളാഴ്ച രാത്രിയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു.
ബസ്രയിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരെല്ലാം നാട്ടുകാരാണ്. പൊലീസ് വാഹനം മാര്‍ക്കറ്റിന് സമീപത്തിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്. നാല് കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
സപ്തംബര്‍ 13ന് ബസ്രയിലുണ്ടായ സ്ഫോടനത്തില്‍ നാല് ഇറാക്കി സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഇറാക്കിലെ ഏറ്റവും വലിയ നഗരമാണ് ബസ്ര.












Click it and Unblock the Notifications