അയോധ്യ ആക്രമണക്കേസ് പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
ദില്ലി: അയോധ്യയിലെ രാമജന്മഭൂമി ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ച് പ്രതികളെ ഫെയ്സാബാദ് ജയിലില്‍ നിന്നും നെയ്നി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൂടുതല്‍ സുരക്ഷയുള്ള ജയിലിലേക്ക് പ്രതികളെ മാറ്റണമെന്ന ഫെയ്സാബാദ് ജയില്‍ അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നാണിത്.
കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് ഡോ. ഇര്‍ഫാന്‍, ആസിഫ് ഇക്ബാല്‍, അസീസ്, ഷക്കീല്‍, നസീം എന്നിവരെ നവംബര്‍ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
പ്രതികളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന ജയിലധികൃതരുടെ ആവശ്യം നേരത്തെ ജില്ലാകോടതി അംഗീകരിച്ചിരുന്നു. കേസിലുള്ള അടുത്ത വിചാരണ ഇനി നവംബര്‍ 14നാണ്.
2005 ജൂലൈ അഞ്ചിനാണ് ഇവര്‍ രാമജന്മഭൂമി ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവരുടെ ശ്രമം സുരക്ഷാസൈനികര്‍ വിഫലമാക്കിയിരുന്നു.












Click it and Unblock the Notifications