ദില്ലി സ്ഫോടനം: പ്രതിയുടെ രേഖാചിത്രം പ്രസിദ്ധീകരിച്ചു
ദില്ലി: ശനിയാഴ്ച ദില്ലിയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയിലെ പ്രതി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം ദില്ലി പൊലീസ് പുറത്തുവിട്ടു.
ഒരു ബസില്‍ ബാഗ് വച്ചതിനു ശേഷം മുങ്ങിയ യാത്രക്കാരനെയാണ് പൊലീസ് തിരയുന്നത്. യാത്രക്കാരും ബസ് കണ്ടക്ടറും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കെച്ച് തയ്യാറാക്കിയത്. ചെറിയ താടിയുള്ള ചെറുപ്പക്കാരന്റെ തലയില്‍ ബാന്റേജുണ്ട്.
തെക്കന്‍ ദില്ലിയിലെ ഗോവിന്ദ്പുരിയില്‍ വച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് കണ്ടക്ടറും ഡ്രൈവറും ബാഗ് ബസിനു പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായത്.












Click it and Unblock the Notifications