ദില്ലിയില്‍ വീടിനു തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു
ദില്ലി: ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നവംബര്‍ രണ്ട് ബുധനാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം.
പഞ്ചാബി ബാഗില്‍ പുലര്‍ച്ചെ 4.30നുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. പരമ്പരാഗത ദീപാവലി വിളക്കായ ദിയയില്‍ നിന്നും തീ പടര്‍ന്നാണ് വന്‍ദുരന്തമുണ്ടായത്.
അരുണ്‍ പ്രകാശ് (70), ഭാര്യ സഷി (65), മകന്‍ അതുല്‍ ആനന്ദ് (40) എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
ദില്ലിയിലെ മംഗോളിപുരിയില്‍ ഒരു വീടിനു തീ പിടിച്ച് ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു സംഭവത്തില്‍ കിഴക്കന്‍ ദില്ലിയിലെ ആനന്ദ് പ്രഭാതിലെ ഒരു ഗോഡൗണ്ടിലുണ്ടായ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അിശമനസേനാ പ്രവര്‍ത്തകര്‍ക്ക് നിസ്സാരമായ പൊള്ളലേറ്റു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ പടക്കങ്ങളില്‍ നിന്നും അപകടമുണ്ടായ ഇരുന്നൂറിലേറെ സംഭവങ്ങളുണ്ടായി.












Click it and Unblock the Notifications