കെ.ആര്‍.നാരായണന്റെ നില കൂടുതല്‍ വഷളായി
ദില്ലി: ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ നില കൂടുതല്‍ വഷളായി. ഇപ്പോള്‍ അദ്ദേഹത്തിന് കൃത്രിമ ശ്വാസമാണ് നല്‍കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായിട്ടുണ്ട്.
നവംബര്‍ രണ്ട് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി കെ.എം.മാണി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.
രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തിയിരുന്നു.












Click it and Unblock the Notifications