പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിക്ക്
ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഗുലാംനബി ആസാദ് രാജി വച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്ററികാര്യ വകുപ്പിന്റെ പ്രിയരഞ്ജന്‍ദാസ് മുന്‍ഷിക്ക് നല്‍കി. ജലവിഭവ വകുപ്പ് മന്ത്രിയായ പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പാര്‍ലമെന്ററികാര്യ വകുപ്പിന്റെയും ചുമതല വഹിക്കും.
ചൊവ്വാഴ്ചയാണ് ഗുലാംനബി ആസാദ് രാജി നല്‍കിയത്. രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം ഗുലാം നബിയുടെ രാജി സ്വീകരിച്ചു. ബുധനാഴ്ച അദ്ദേഹം ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ചൊവ്വാഴ്ച അഞ്ച് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും. പിഡിപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുസാഫര്‍ ഹുസൈന്‍ ബാഗ് ഉപമുഖ്യമന്ത്രിയായേക്കും.












Click it and Unblock the Notifications