Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കും: ബാബു ദിവാകരന്‍

തിരുവനന്തപുരം: കേരളത്തില്‍ ജോലിക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് സര്‍ക്കാര്‍ കണക്കെടുക്കുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു. നവംബര്‍ രണ്ട് ബുധനാഴ്ച ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശം കണക്കുകളില്ല. ഇവരെ പറ്റി പത്ത് ദിവസത്തിനകം വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെയത്തുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കരാര്‍ ജേ-ാലിക്കെത്തിയ തൊഴിലാളികള്‍ മരിച്ച സംഭവം സര്‍ക്കാരും പൊലീസും കരാറുകാരും തമ്മിലുള്ള ഒത്തുകളി പുറത്തു കൊണ്ടുവന്നതായി തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

നഗരവികസന പദ്ധതിയുടെ കരാറുകാരായ പൂഞ്ച്ലോയ്ഡിനായി ബീഹാറില്‍ നിന്നെത്തിച്ച തൊഴിലാളികളില്‍ ഒരാള്‍ ഒക്ടോബര്‍ 29 ശനിയാഴ്ചയും മറ്റൊരാള്‍ ചൊവ്വാഴ്ചയുമാണ് മരിച്ചത്. ഭക്ഷണക്കുറവും അമിതമായ അധ്വാനം കൊണ്ടുമാണ് തൊഴിലാളികള്‍ മരിച്ചതെന്ന് പരാതിയുണ്ട്. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+