ഹര്‍ത്താല്‍: സര്‍ക്കാരിന് കോടതി കൂടുതല്‍ സമയം നല്‍കി
കൊച്ചി: 2003 ഡിസംബര്‍ ഏഴു മുതല്‍ നടന്ന ഹര്‍ത്താലുകളിലും പ്രതിഷേധപ്രകടനങ്ങളിലും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ നികത്താനായി സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ ഹൈക്കോടതി സര്‍ക്കാരിന് മൂന്നു മാസത്തെ സമയം അനുവദിച്ചു.
സമയപരിധി നീട്ടിക്കൊടുക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റിസ് രാജീവ് ഗുപ്ത, ജസ്റിസ് എസ്. സിരിജഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ഗ്രാമജനവേദി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹര്‍ത്താല്‍ നടത്തിയ വ്യക്തികളില്‍ നിന്ന് നാശനഷ്ടങ്ങള്‍ ഈടാക്കാനായി കോടതി സര്‍ക്കാരിന് ഉത്തരവു നല്‍കിയിരുന്നു. ഹര്‍ത്താല്‍ നടത്തിയവരില്‍ നിന്നും നഷ്ടം ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊളളാന്‍ അതാത് ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications