ലാവ്ലിന്‍: സിപിഎം മറുപടി പറയണമെന്ന് രമേശ്
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ ഇടപാട് സംന്ധിച്ച കനേഡിയന്‍ ഹൈക്കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മും എല്‍ഡിഎഫും മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടതുസര്‍ക്കാന്‍ നടത്തിയ ജനവഞ്ചനയ്ക്കു വ്യക്തമായ തെളിവ് ലഭിച്ചിരിക്കുകയാണ്. കുറ്റക്കാരെ ആറു മാസത്തിനകം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മൂന്നു മാസം കഴിഞ്ഞു. വൈകാതെ എല്ലാം വെളിച്ചത്തുവരുമെന്ന് ചെന്നിത്തല പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ വോട്ടുകള്‍ അസാധുവാക്കി ബിജെപി കൗണ്‍സിലറെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കാന്‍ സാഹചര്യമൊരുക്കിയ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്താണെന്ന് ചെന്നിത്തല ചോദിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications