പന്മന സംഭവം ഐജി സെന്‍കുമാര്‍ അന്വേഷിക്കും
തിരുവനന്തപുരം: കൊല്ലം പന്മന ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ പറ്റി ദക്ഷിണമേഖലാ ഐജി ടി.പി.സെന്‍കുമാര്‍ അന്വേഷിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ സംഭവത്തെ പറ്റി അന്വേഷിക്കണമെന്നും ആശ്രമാധികൃതര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഐജിയെ ഏല്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് മാനസിക രോഗിയായ രവീന്ദ്രനെ ഒക്ടോബര്‍ 28ന് അറസ്റ് ചെയ്തിരുന്നു. എന്നാല്‍ ആശ്രമഅന്തേവാസിയായ ഇയാള്‍ ഇതു ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും അറസ്റിനെ അംഗീകരിക്കുന്നില്ലെന്നും ആശ്രമം അധികൃതര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications