ശബരിമല വികസനത്തിനുള്ള ഭൂമി ദേവസ്വം ബോര്‍ഡിന് കൈമാറി
പമ്പ: ശബരിമല വികസനത്തിനുളള 12.675 ഹെക്ടര്‍ വനഭൂമി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റിന് ഭൂമി കൈമാറിയത്.
നവംബര്‍ രണ്ട് ബുധനാഴ്ച രാവിലെ പമ്പയിലെ ത്രിവേണിയില്‍ നടന്ന ചടങ്ങിലാണ് ഭൂമി കൈമാറ്റം നടന്നത്. ശബരിമല വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വനഭൂമിയുടെ രേഖകളാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. നേരത്തെ നിലയ്ക്കലിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി പമ്പയിലെത്തിയത്.
പമ്പയില്‍ സ്ഥാപിച്ച പുതിയ 66 കെവി സബ്സ്റഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.












Click it and Unblock the Notifications