ശബരിമലയിലെ വൈദ്യുതി നിരക്ക് കുറയ്ക്കും
പമ്പ: ശബരിമലയിലെ വൈദ്യുതിനിരക്ക് കുറയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ടു വച്ച ആവശ്യം അംഗീകരിക്കാമെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് ബോര്‍ഡ് അധികൃതര്‍ക്ക് ഉറപ്പു നല്‍കി.
ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. ഇതിനായുള്ള ചുമതല നവംബര്‍ 13 മുതല്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കും.
സീസണില്‍ 950 കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തും. പാര്‍ക്കിംഗ് സൗകര്യത്തിനും മറ്റുമായി കെഎസ്ആര്‍ടിസിക്ക് രണ്ടേക്കര്‍ ഭൂമി അനുവദിക്കും.
നേരത്തെ പമ്പയില്‍ നടന്ന ചടങ്ങില്‍ ശബരിമല വികസനത്തിനായി കേന്ദ്രം അനുവദിച്ച വനഭൂമി മുഖ്യമന്ത്രി ദേവസ്വംബോര്‍ഡിന് കൈമാറിയിരുന്നു.












Click it and Unblock the Notifications