കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരാക്ഷന്‍ മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമിച്ചു: ഷിബു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എ.കെ.ആന്റണി മന്ത്രിസഭയെ അട്ടിമറിക്കാന്‍ എ.വി. താമരാക്ഷന്‍ ശ്രമിച്ചിരുന്നുവെന്ന് ഷിബു ബേബി ജോണ്‍. യുഡിഎഫ് ഭക്തനായി നടിച്ച് മുന്നണിയെ തര്‍ക്കാന്‍ ശ്രമിക്കുകയാണ് താമരാക്ഷന്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

കെ. ആര്‍. ഗൗരിയമ്മയെ ഉപമുഖ്യമന്ത്രിയാക്കാമെന്നും ജെഎസ്എസിലെ രണ്ട് എംഎല്‍എമാര്‍ക്ക് 50 ലക്ഷം രൂപ നല്‍കാമെന്നും താമരാക്ഷന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷിബു ആരോപിച്ചു. ആര്‍എസ്പി (ബി)യുടെ പ്രവത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഷിബു.

എ.കെ.ആന്റണി മന്ത്രിസഭയെ അട്ടിമറിക്കാന്‍ താമരാക്ഷന്‍ നേതൃത്വം നല്‍കിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ട് ചെയ്യാന്‍ തന്നെ നിബന്ധിച്ചു. ഒരു മുന്നണിയില്‍ നിന്ന് അതിനെതിരെ പ്രവത്തിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ ഈ മന്ത്രിസഭ താഴെ വീഴണമെന്നായിരുന്നു താമരാക്ഷന്റെ മറുപടി. മാമന്‍ മത്തായിയുടെ ഉപദേശം സ്വീകരിച്ച് താന്‍ കോടോത്തിന് വോട്ട് ചെയ്യാതിരിക്കുകയായിരുന്നു.

ഇതേ സമയത്താണ് പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ ഗൗരിയമ്മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്. ഇതെല്ലാം യുഡിഎഫ് നേതൃത്വത്തിന് അറിയാം. അതിനാലാണ് അവിടെ തുടരാന്‍ താമരാക്ഷന് കഴിയാത്തത്- ഷിബു ആരോപിച്ചു.

ആര്‍എസ്പി (ബി)യുടെ പുതിയ സെക്രട്ടറിയായി ഷിബുവിനെ ബുധനാഴ്ച തിരഞ്ഞെടുത്തേക്കും. യുഡിഎഫിലേക്ക് പാര്‍ട്ടി മടങ്ങിപ്പോകുന്നതായും തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണനല്‍കുന്നതായും ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X