വീക്ഷണം നവംബര്‍ 14 മുതല്‍ പ്രസിദ്ധീകരിക്കും
കൊച്ചി: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം നവംബര്‍ 14 മുതല്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പത്രത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു സ്ഥലങ്ങളില്‍ നിന്നാണ് പത്രം അച്ചടിച്ച് ഇറക്കുക.
കോണ്‍ഗ്രസിന് സ്വന്തമായി ടിവി ചാനല്‍ തുടങ്ങാന്‍ പദ്ധതിയില്ല. ഇതു സംബന്ധിച്ച് കോഴിക്കോട് അടിസ്ഥാനമായുള്ള ഒരു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പത്രം പുന:പ്രസിദ്ധീകരണം ആരംഭിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെപ്പറ്റിയുള്ള ഒരു സെമിനാറും സംഘടിപ്പിക്കുമെന്ന് രമേശ് പറഞ്ഞു.
1976ലാണ് വീക്ഷണം ആദ്യമായി പ്രസിദ്ധീകരണമാരംഭിച്ചത്. 1998ല്‍ പത്രത്തിന്റെ അച്ചടി നിലച്ചു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീക്ഷണം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സംസ്ഥാനത്ത് സിപിഎം, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് മുഖപത്രങ്ങളുണ്ട്. സിപിഎമ്മിന് കൈരളി എന്ന ടിവി ചാനലും സ്വന്തമായുണ്ട്.












Click it and Unblock the Notifications