യൂത്ത് കോണ്‍ഗ്രസ് (ഇന്ദിര) പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകര്‍ ഡിജിപിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.
മാര്‍ച്ചിനെ തടയാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മറി കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലുകളെറിഞ്ഞു. ഇതെത്തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്ത് കസ്റഡി മരണങ്ങളും പൊലീസ് പീഡനവും വര്‍ദ്ധിച്ചു വരുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.












Click it and Unblock the Notifications