ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 17 മരണം
ബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ ഷാന്‍സി കല്‍ക്കരി ഖനിക്കുള്ളിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ മരിച്ചു. ഷ്യാംഗ്സി യൂന്‍പിംഗിലെ സ്യാന്‍ഗ്ലിയാന്‍ഗോവിലെ ഖനിക്കുള്ളില്‍ ഒക്ടോബര്‍ 31 തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്.
ഖനിക്കുളളില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചവരില്‍ 13പേര്‍. ഇവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്തതു മൂലവും ഖനിക്കുള്ളിലെ പുക കാരണവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ രണ്ട് രക്ഷാപ്രവര്‍ത്തകരും ഖനിക്കുള്ളില്‍ വച്ചു മരിച്ചു. സ്ഫോടനത്തില്‍ സമീപത്തെ ഖനിയിലെ രണ്ടുപേരും മരിച്ചിട്ടുണ്ട്. ഈ ഖനിക്കും സ്ഫോടനത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
സ്ഫോടനം നടന്ന ഖനിയില്‍ മരിച്ച ജോലിക്കാരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവത്തെ തുടര്‍ന്ന് ഖനിയുടമ ഒളിവിലാണ്.












Click it and Unblock the Notifications