മധ്യ ന്യൂസിലാന്റില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍
വെല്ലിംഗ്ടണ്‍: മധ്യ ന്യൂസിലാന്റില്‍ ഒക്ടോബര്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ആറ് ഭൂചലനങ്ങള്‍ ഉണ്ടായതായി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജിയോളജിക്കല്‍ ആന്റ് ന്യൂക്ലിയര്‍ സയന്‍സസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭൂചലനങ്ങള്‍ സാമാന്യം ശക്തിയുളളതായിരുന്നു. ആദ്യമുണ്ടായ ഭൂചലനത്തിന്റെ ശക്തി 4.6 ആയാണ് ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഭൂകമ്പമാപിനിയില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് രേഖപ്പെടുത്തിയ 4.8 ശക്തിയുള്ള ഭൂചലനമാണ് ഏറ്റവും ശക്തിയേറിയത്.
തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നിന്നും 60 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറുള്ള സെഡാനാണ് എല്ലാ ഭൂചലനങ്ങളുടേയും പ്രഭവകേന്ദ്രം. അടുത്ത കുറച്ചു ദിവസങ്ങള്‍ കൂടി ഭൂചലനങ്ങള്‍ അനുഭവപ്പെടുമെന്ന് ജിയോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications