കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പം: 22 ദിവസത്തിനു ശേഷം ഒരാളെ രക്ഷപ്പെടുത്തി

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: ഒക്ടോബര്‍ എട്ടിനുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നാല്പത്തഞ്ചുകാരനെ 22 ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി.

പാകിസ്ഥാനിലെ അലയ് സബ്ജില്ലയിലെ ഒരു ഗ്രാമത്തില്‍ വീട് സ്ഥിതി ചെയ്തിരുന്നയിടത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സാധനങ്ങള്‍ക്കും മറ്റുമായി ഞായറാഴ്ച വീട്ടുകാര്‍ തിരയുമ്പോഴാണ് മുഹമ്മദ് സയിദ് എന്നയാളെ ജീവനോടെ കണ്ടെത്തിയത്. അടുത്തുള്ള കാട്ടില്‍ വച്ച് സയിദ് ഭൂകമ്പത്തില്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയിരുന്നത്.

ഭൂകമ്പം നടന്ന ദിവസം കാട്ടില്‍ പോയിരുന്ന സയിദ് വീട്ടിലേക്ക് തിരിച്ചുവന്നത് ആരും കണ്ടിരുന്നില്ല. ഭൂകമ്പം നടന്ന് 22 ദിവസത്തിനു ശേഷം ഞായറാഴ്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുന്നതിനിടയില്‍ സയിദിന്റെ ശബ്ദം കേട്ട് അയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

നേരത്തെ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന സയിദിന് ഇപ്പോള്‍ കടുത്ത മാനസികാഘാതമുണ്ടായിട്ടുണ്ടെങ്കിലും കാര്യമായ പരിക്കൊന്നുമേറ്റിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X