നട്വര്‍ സിംഗിനെ പുറത്താക്കണം: ബിജെപി
ദില്ലി: ഇറാഖിലെ ഭക്ഷണത്തിനു പകരം എണ്ണ പദ്ധതിയില്‍ ആരോപണ വിധേയനായ വിദേശകാര്യ വകുപ്പുമന്ത്രി നട്വര്‍ സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ബിജെപി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ആരോപണമുന്നയിച്ച ഒരു വ്യക്തി വിദേശകാര്യമന്ത്രിസ്ഥാനത്ത് തുടരുന്നത് ന്യായമല്ലെന്നും കത്തില്‍ പറയുന്നു. നേരത്തെ ലാലു പ്രസാദും നട്വര്‍ സിംഗുമടക്കമുള്ള കുറ്റാരോപിതരായ മന്ത്രിമാരെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഇറാഖിലെ എണ്ണക്കു പകരം ഭക്ഷണം പദ്ധതിയിയെ പറ്റി അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ നിയമിച്ച പോള്‍ വോക്കര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ നട്വര്‍സിംഗും കോണ്‍ഗ്രസും ഇടനിലക്കാരുടെ അനൂകുല്യം കൈപ്പറ്റിയെന്ന് ആരോപിച്ചിരുന്നു.












Click it and Unblock the Notifications