ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചു
അലഹാബാദ്: ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവ് അജ്ഞാതരുടെ വെടിയേററ് മരിച്ചു. ബിഎസ്പി നേതാവായ രാംവിശാല്‍ പാല്‍ ആണ് മരിച്ചത്.
ധൂമന്‍ഗഞ്ച് പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട മുണ്ടേരയില്‍ വച്ചാണ് നവംബര്‍ രണ്ട് ബുധനാഴ്ച പാല്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ പാലിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നു.
മുന്‍വൈരാഗ്യമാണ് കൊലക്കു കാരണമായി കരുതുന്നതെന്ന് പൊലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബിഎസ്പി പ്രവര്‍ത്തകര്‍ അല്‍പനേരം അലഹാബാദ്-കാണ്‍പൂര്‍ ദേശീയപാത ഉപരോധിച്ചു.












Click it and Unblock the Notifications