ദില്ലി സ്ഫോടനം: പ്രതിയുടെ ചിത്രത്തോട് സാദൃശ്യമുള്ളയാള്‍ പിടിയില്‍
ദില്ലി: ദില്ലി സ്ഫോടനക്കേസിലെ പ്രതിയോട് രൂപസാദൃശ്യമുളള ഒരാളെ നവംബര്‍ മൂന്ന് വ്യാഴാഴ്ച പൊലീസ് അറസ്റ് ചെയ്തു. ഗാസിയാബാദില്‍ നിന്നും അറസ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
തെക്കന്‍ ദില്ലിയിലെ ഗോവിന്ദപുരിയില്‍ ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ ബോംബ് വച്ചയാളുടെ രേഖാചിത്രം ബുധനാഴ്ച പൊലീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിലെ വ്യക്തിയോട് രൂപസാദൃശ്യമുള്ളയാളാണ് പിടിയിലായത്. ഇയാള്‍ തന്നെയാണോ പ്രതിയെന്ന് വ്യക്തമല്ല.
ബസ് ഡ്രൈവറും യാത്രക്കാരും നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications