കശ്മീരില്‍ ഹിസ്ബുള്‍ ഭീകന്‍ പിടിയില്‍
ജമ്മു: അനന്തനാഗിലെ കുല്‍ഗാമില്‍ ഒരു ഡിജിപിയും മറ്റ് എഴുപേരും കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരനെ പൊലീസ് അറസ്റ് ചെയ്തു.
നവംബര്‍ രണ്ട് ബുധനാഴ്ചയാണ് ഗുല്‍സാര്‍ അഹമ്മദ് വാണി എന്നയാളെ ഭാട്ടിന്‍ണ്ടിയില്‍ നിന്നും പൊലീസ് അറസ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു എകെ-47 റൈഫിളും ഡയറിയും മൊബൈല്‍ ഫോണും മൂന്നു മാസികകളും പിടിച്ചെടുത്തിട്ടുണ്ട്.
കുല്‍ഗാമിലെ അക്രാന്‍ സ്വദേശിയായ ഇയാള്‍ ഹിസ്ബുള്‍ സംഘടനയുടെ ഒരു നേതാവായ ഖാലിദിന്റെ വലംകയ്യാണ്. ഇലക്ട്രീഷ്യനാണെന്നു വരുത്തിത്തീര്‍ത്ത് ഇയാള്‍ ശ്രീനഗറിലെ തീവ്രവാദി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഒക്ടോബര്‍ 27ന് ജെയ്ഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദി സംഘടനയുടെ ഒരു നേതാവിനെയും പൊലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications