ശിവസേന പ്രവര്‍ത്തകര്‍ പൂഞ്ച് ലോയ്ഡ് ഓഫീസ് തകര്‍ത്തു
തിരുവനന്തപുരം: അന്യ സംസ്ഥാന കരാര്‍ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുന്നില്ലെന്ന് ആരോപിച്ച് പൂഞ്ച് ലോയിഡിന്റെ ആക്കുളത്തെ ഓഫീസില്‍ തള്ളിക്കയറിയ ശിവസേന പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്തു.
ഓഫീസിലേക്ക് തള്ളിക്കയറി കമ്പനിക്കെതിരെ മുദ്രാവാക്യം വിളിച്ച ശിവസേനക്കാരെ പൊലീസ് അറസ്റ് ചെയ്ത് നീക്കി. പൂഞ്ച് ലോയിഡ് തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നില്ലെന്ന് ആരോപിച്ച ശിവസേന സര്‍ക്കാരിനോട് കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.
നഗരവികസനത്തിതന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുളള പൂഞ്ച് ലോയിഡിലെ രണ്ട് അന്യസംസ്ഥാന ജോലിക്കാര്‍ മലേറിയ ബാധിച്ച് മരിച്ചിരുന്നു. ആറോളം പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൂഞ്ച് ലോയിഡിനോട് കരാര്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
തലസ്ഥാന നഗര വികസന പദ്ധതിക്ക് കീഴില്‍ 250 കോടി രൂപയുടെ നിര്‍മ്മാണ ജോലികളാണ് പൂഞ്ച് ലോയിഡ് ചെയ്യുന്നത്. കമ്പനിക്കെതിരായ പ്രതിഷേധ സമരങ്ങള്‍ തുടര്‍ന്നാല്‍ ഈ പണികള്‍ അനിശ്ചിതമായി നീളും.












Click it and Unblock the Notifications