നിയമനങ്ങള്‍ നിര്‍ത്തിവക്കാന്‍ ദേവസ്വത്തിന് സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നവംബര്‍ രണ്ട് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള സര്‍ക്കാരിന്റെ കത്ത് ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കു വേണ്ടി കൈക്കൂലി വാങ്ങുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. എന്‍എസ്എസും ദേവസ്വം ബോര്‍ഡിലെ അഴിമതി ആരോപണങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താനതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അന്തിമമായി നടപ്പാക്കുകയും ചെയ്യുന്നതരത്തിലായിരിക്കും പുതിയ ഓര്‍ഡിനന്‍സ് തയ്യാറാക്കുക.
അതേ സമയം ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ചില പരിമിതികളുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications