Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി

കൊച്ചി: ഐസ്ക്രീം കേസില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ കെ.വി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വേക്കേറ്റ് ടി. ബി മിനി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ഐസ്ക്രീം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന അന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയെപ്പറ്റി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജഡ്ജിക്കെതിരെ ജോസഫ് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്നും അത് മാധ്യമങ്ങളില്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതായും ഹര്‍ജിയില്‍ പറയുന്നു.

ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന വിധത്തില്‍ ജോസഫ് നടത്തിയ പ്രസ്താവനങ്ങകള്‍ വിവാദമായിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷനേതാവടക്കമുള്ള പലരും പ്രത്യേക പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും ജോസഫിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+