Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന് രൂപയും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഉദ്യോഗസ്ഥരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. നവംബര്‍ രണ്ട് ബുധനാഴ്ച രാത്രി 10.45ന് തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ചയും തുടരുകയാണ്.

യാത്രക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. ഉദ്യോഗസ്ഥരില്‍ നിന്നും നിരവധി ഇലക്ട്രോണിക് സാധനങ്ങളും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 500 ഡോളറും 50,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

സിബിഐയുടെ കൊച്ചിയിലെ ഓഫീസിലെ ഡിവൈഎസ്പി നന്ദകുമാര്‍ മേനോന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് റെയ്ഡ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+