ഇടുക്കി അണക്കെട്ടിന് സമീപം മണ്ണിടിച്ചില്‍
ഇടുക്കി: ചെറുതോണി അണക്കെട്ടിന് സമീപം നവംബര്‍ രണ്ട് ബുധനാഴ്ച ഉച്ചയോടെ മണ്ണിടിച്ചിലും വെളളത്തിന്റെ കുത്തൊഴുക്കുമുണ്ടായി. ഡാമിന്റെ പിന്‍വശത്തുള്ള വൈദ്യുത ബോര്‍ഡിന്റെ വാട്ടര്‍ ടാങ്കിന് സമീപത്തു നിന്ന് കല്ലും മണ്ണും വെളളത്തോടൊപ്പം താഴേക്ക് പതിക്കുകയായിരുന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ കല്ലും മണ്ണും പൊലീസ് ഗാര്‍ഡ് റൂം വരെയെത്തി നിന്നു. ഇവിടെയുണ്ടായിരുന്ന മൂന്നു പൊലീസുകാര്‍ വന്‍ശബ്ദത്തോടെ മണ്ണിടിഞ്ഞു വരുന്നതു കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. 15 മിനിറ്റ് നേരത്തോളം മണ്ണും വെള്ളവും മലമുകളില്‍ നിന്ന് ഒഴുകിയെത്തി.
ദിവസങ്ങളായി വാട്ടര്‍ടാങ്ക് നിറഞ്ഞ് കവിഞ്ഞ് ഇരുഭാഗത്തു കൂടിയും വെള്ളം ഒഴുകിയതാണ് മണ്ണിടിച്ചിലിന് കാരണമായി വൈദ്യുതബോര്‍ഡ് അധികൃതര്‍ പറഞ്ഞത്. ഡാമിന്റെ സുരക്ഷക്ക് ഭീഷണിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ഡാമിന് സമീപം പ്രവര്‍ത്തിക്കുന്ന വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.












Click it and Unblock the Notifications