പാലക്കാട് നഗരസഭാ കേസിലെ വിധി പറയുന്നത് മാറ്റി
കൊച്ചി: പാലക്കാട് നഗരസഭാ വൈസ്ചെയര്‍മാന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പാലക്കാട്ടെ ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കി ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ഈ കേസിലെ വിധി പ്രസ്താവിക്കുന്നതു വരെ നിലവിലുള്ള സ്ഥിതി തുടരാനും ജസ്റിസ് കെ.എം ജോസഫ് ഉത്തരവിട്ടു.
ചെയര്‍മാന്റെ കീഴിലല്ലാ സത്യപ്രതിജ്ഞ ചെയ്തതെന്ന കാരണത്താല്‍ പാലക്കാട് നഗരസഭാ വൈസ്ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി അംഗത്തിന്റെ സത്യപ്രതിജ്ഞ സര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. ഇതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റേ ചെയ്തിരുന്നു.
ഈ കേസിലെ വിധി പറയുന്നത് കോടതി മാറ്റിവച്ച സ്ഥിതിക്ക് കോടതി വിധി വരുന്നതു വരെ സ്റേ ഉത്തരവ് തുടരും.












Click it and Unblock the Notifications