Get Updates
Get notified of breaking news, exclusive insights, and must-see stories!

മേല്‍പ്പാല നിര്‍മാണം വൈകുന്നതിന് കാരണം സര്‍ക്കാര്‍ അനാസ്ഥ

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കേരളത്തിലെ റെയില്‍വേ മേല്‍പ്പാല നിര്‍മാണം വൈകുന്നതെന്ന് കേന്ദ്രറെയില്‍വേ വകുപ്പു മന്ത്രി ആര്‍.വേലു പറഞ്ഞു. എറണാകുളം-ബാംഗ്ലൂര്‍ പ്രതിവാര തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

58 റെയില്‍വേ മേല്‍പ്പാലങ്ങളാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. ഇതിനായി 307 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കാന്‍ വൈകുന്നതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നത്.

കുറ്റിപ്പുറം -ഗുരുവായൂര്‍ മേല്‍പ്പാല നിര്‍മാണം അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാകും. ശബരിമല തീര്‍ത്ഥാടന കാലത്ത് തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസിന് തിരുവല്ലയില്‍ സ്റോപ്പ് അനുവദിക്കും.ശബരിമലയില്‍ നട തുറക്കുന്ന മറ്റ് വിശേഷ ദിവസങ്ങളിലും ശബരിക്ക് തിരുവല്ലയില്‍ സ്റോപ്പ് അനുവദിക്കും. എറണാകുളം-ബാംഗ്ലൂര്‍ പ്രതിവാര തീവണ്ടി ജനുവരി മുതല്‍ പ്രതിദിനസര്‍വീസായി നടത്തുമെന്നും മന്ത്രി അറിയിച്ചു.

ശനിയാഴ്ചകളിലാണ് തീവണ്ടി എറണാകുളത്തു നിന്നും തിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+