ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 23 മരണം
കെര്‍ബാല: മധ്യഇറാഖിലെ ഒരു പള്ളിക്കു പുറത്തുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 23 പേര്‍ മരിച്ചു. 46 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ ഷിയാ നഗരമായ മുസായിബിലാണ് സ്ഫോടനമുണ്ടായത്. റംസാന്‍ ആഘോഷത്തിനായി ജനങ്ങള്‍ തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
മുസായിബില്‍ നേരത്തെയും നിരവധി ആക്രമണസംഭവങ്ങളുണ്ടായിട്ടുണ്ട്. ജൂലൈയില്‍ ഇവിടെ ഒരു ചാവേര്‍ ബോംബ് നടത്തിയ ഇന്ധനലോറി സ്ഫോടനത്തില്‍ ചുരുങ്ങിയത് 98 പേരെങ്കിലും മരിക്കുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications