ഇന്ത്യാ-യുഎസ് സൈനികാഭ്യാസം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
ദില്ലി: ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ച് ഇന്ത്യാ-യുഎസ് സംയുക്ത സൈനികാഭ്യാസവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്തി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ നവംബര്‍ നാല് വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി സൈനികാഭ്യാസം നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കവെ പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായും മുതിര്‍ന്ന സിപിഎം നേതാക്കളുമായും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. സൈനികാഭ്യാസം നടക്കുന്ന പശ്ചിമ ബംഗാളിലെ കാളികുണ്ഡ വിമാനത്താവളത്തില്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു സാധാരണ സൈനികാഭ്യാസം മാത്രമാണെന്നും കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി നടത്തിവരുന്നതാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
സൈനികാഭ്യാസം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ പശ്ചിമബംഗാള്‍ മുഴുവന്‍ സ്തംഭിപ്പിക്കുമെന്ന് സിപിഎം പശ്ചിമബംഗാള്‍ ഘടകം മുന്നറിയിപ്പു നല്‍കിയിരുന്നു. സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടതുസംഘടനകള്‍ സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനെ എതിര്‍ത്ത് വ്യാഴാഴ്ച പ്രസ്താവനയിറക്കിയിരുന്നു. നവംബര്‍ ഏഴിനാണ് സംയുക്തസൈനികാഭ്യാസം ആരംഭിക്കുന്നത്.












Click it and Unblock the Notifications