കെ.ആര്‍.നാരായണന്റെ നില ഗുരുതരമായി തുടരുന്നു
ദില്ലി: ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ നില ഗുരുതരമായി തുടരുന്നു.
അദ്ദേഹമിപ്പോഴും വെന്റിലേറ്ററിലാണ്. വ്യാഴാഴ്ചയും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്തിരുന്നു. ന്യൂമോണിയയെ തുടര്‍ന്നുണ്ടായ അണുബാധയും വൃക്കയുടെ തകരാറുമാണ് നാരായണന്റെ ആരോഗ്യനില വഷളാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ ശ്വസിക്കുന്നത്. അബോധാവസ്ഥയിലാണെങ്കിലും അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ശരീരത്തിലെ ചൂടും ക്രമീകരിച്ചു നിര്‍ത്താന്‍ കഴിയുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications