ചാവക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി
തൃശൂര്‍: ചാവക്കാടിനടുത്ത് ഒരുമനയൂരില്‍ ഒരു വീട്ടിലെ മൂന്നുപേരെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ മുത്തമാവ് വെളളരിക്കല്‍ രാമചന്ദ്രന്‍ (50), ഭാര്യ ലത (40), മകള്‍ ചിത്ര (10) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
രാമചന്ദ്രന്റെ അമ്മയേയും നവാസ് എന്ന മറ്റൊരാളേയും രക്തത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തി. ഇവരെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് നവാസാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. പല കേസുകളിലും പ്രതിയായ നവാസിനെതിരെ കൊല്ലപ്പെട്ട രാമചന്ദ്രന്‍ കേസു കൊടുത്തിരുന്നു.












Click it and Unblock the Notifications