Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം വികസനപദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കും: വെള്ളാപ്പള്ളി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടാല്‍ ദേവസ്വം സ്മാര്‍ട്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശബരിമല വികസനപദ്ധതിയില്‍ അഴിമതി നടത്താന്‍ ദേവസ്വം മന്ത്രി കെ.സി വേണുഗോപാല്‍ ശ്രമിച്ചതായുള്ള ആരോപണത്തിനു പുറകെയാണ് തിരുവിതാംകൂര്‍ ദേവസ്വം സ്മാര്‍ട്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കാന്‍ തയ്യാറാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന.

ശബരിമല വികസന പദ്ധതിയില്‍ അഴിമതി നടത്തുവാന്‍ ദേവസ്വം വകുപ്പുമന്ത്രി കെ.സി വേണുഗോപാല്‍ ശ്രമിച്ചതായി വെള്ളാപ്പള്ളി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ വിദേശ ബന്ധമുള്ള ഒരു ഇന്ത്യന്‍ കമ്പനിയെ ഏല്‍പ്പിക്കാന്‍ മന്ത്രി ദേവസ്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിനു തെളിവായി മന്ത്രിയുടെ സെക്രട്ടറി ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കെഴുതിയ ഒരു കത്ത് തന്റെ പക്കലുണ്ടെന്നും വെളളാപ്പളളി വെളിപ്പെടുത്തിയിരുന്നു.

ഈ പ്രശ്നത്തെക്കുറിച്ച് ദേവസ്വം മന്ത്രിയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും വെളളാപ്പള്ളി ആവശ്യമുന്നയിച്ചിരുന്നു.

ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് വെള്ളാപ്പളളി ദേവസ്വം മന്ത്രിക്കെതിരെ തിരഞ്ഞത്. ദേവസ്വത്തിലെ നിയമനങ്ങള്‍ നിര്‍ത്തിവക്കാനും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിനെതിരായ സര്‍ക്കാര്‍ നീക്കം എസ്എന്‍ഡിപിക്കാര്‍ക്ക് എതിരായിട്ടുള്ള നീക്കമാണെന്നാണ് വെള്ളാപ്പള്ളിയുടെ വ്യാഖ്യാനം.

വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ ദേവസ്വം മന്ത്രി വേണുഗോപാല്‍ നിഷേധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+