സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറച്ചേക്കും
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ കുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ സാമ്പത്തിക വര്‍ഷം വൈദ്യുതബോര്‍ഡ് ലാഭമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നിരക്കുകള്‍ കുറക്കാനുള്ള തീരുമാനം.
തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും. വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്കുകളിലായിരിക്കും പ്രധാനമായും കുറവു വരിക.വൈദ്യുതി നിരക്കു കുറക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി വൈദ്യുതിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായി സൂചനകളുണ്ട്.
ഇത്തവണ പതിവില്‍ കവിഞ്ഞ മഴ ലഭിച്ചതും വൈദ്യുതബോര്‍ഡ് ലാഭത്തിലാകാനുള്ള പ്രധാന കാരണമാണ്.












Click it and Unblock the Notifications