ഗുരുവായൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
ഗുരുവായൂര്‍: ഗുരുവായൂരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ക്ഷേത്രവികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് തടസം നില്‍ക്കുന്ന വ്യാപാരികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഭൂമിയേറ്റെടുക്കല്‍ ക്ഷേത്രഭരണസമിതി വൈകിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി, എസ്എന്‍ഡിപി എന്നീ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ആയതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരക്ക് കുറവാണ്.












Click it and Unblock the Notifications