Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: പിണറായിക്ക് നിസ്സംഗതയെന്ന് ഹസ്സന്‍

തിരുവനന്തപുരം: ലാവ്ലിന്‍ ഇടപാടുകളെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മൗനം പാലിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രശ്നത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍ കുറ്റപ്പെടുത്തി.

മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാന്‍ സിഡ ഏല്പിച്ച 11.75 കോടി രൂപ ചെലവാക്കിയെന്നു രസീത് നല്‍കാന്‍ ചെന്നൈയിലെ സ്വകാര്യ കമ്പനിയായ ടെക്നിക്കാലിയ കണ്‍സള്‍ട്ടന്റ്സിനെ നിയോഗിച്ചതാരെന്ന് പിണറായി വ്യക്തമാക്കണം. ആ കമ്പനിക്ക് കേരളത്തില്‍ ആരുമായാണ് ബന്ധമുള്ളതെന്നും പിണറായി വെളിപ്പെടുത്തണം.

കാന്‍സര്‍ സെന്ററിനു വേണ്ടി എത്ര തുക എസ്എന്‍സി ലാവ്ലിന്‍ ഏതൊക്കെ ഏജന്‍സികളില്‍ നിന്നും പിരിച്ചെടുത്തെന്നും അത് എന്തുചെയ്തെന്നും ലാവ്ലിന്‍ അധികൃതരോട് അന്വേഷിക്കേണ്ട ബാധ്യത പിണറായിക്കുണ്ട്. കാന്‍സര്‍ സെന്ററിനു ധനസഹായം നല്‍കാമെന്ന വ്യവസ്ഥ പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ കരാറില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ഹസ്സന്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+