മാനസികാരോഗ്യകേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരു രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തക്കല ആറ്റിന്‍ വിലാകത്തു വീട്ടില്‍ ഈശ്വരദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ നാല് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ടെയാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ ചികിത്സയിലായിരുന്ന ഈശ്വരദാസിന്റെ രോഗം ഭേദമായതിനെ തുടര്‍ന്ന് പിതാവ് വേലായുധന്‍ ഇയാളെ കാണാനെത്തിയിരുന്നു. എന്നാല്‍ കുറച്ചു ദിവസം കൂടി നിരീക്ഷിച്ചതിന് ശേഷം ഇയാളെ കൂട്ടിക്കൊണ്ടു പോയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വേലായുധന്‍ മടങ്ങിപ്പോയിരുന്നു.












Click it and Unblock the Notifications