മസ്കറ്റില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
തിരുവല്ല: മസ്കറ്റിലെ റൂബിയെന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.
ചെങ്ങന്നൂര്‍ വെണ്‍മണി പുന്തല തുണ്ടില്‍ രാജു ജോര്‍ജ്, ഭാര്യ സാലി എന്നിവരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മലയാളികളായ മറ്റ് രണ്ടുപേരുമാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ കൊല്ലം സ്വദേശിയും മറ്റൊരാള്‍ മലപ്പുറം സ്വദേശിയുമാണ്. ഇവരുടെ വിലാസം ലഭ്യമായിട്ടില്ല.
വെണ്‍മണി പുന്തല ചെറുകുന്നത്ത് റെനി എന്നയാള്‍ക്ക് ഈ വാഹനാപകടത്തില്‍ പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications