പാകിസ്ഥാനില്‍ കടത്തുവള്ളം മുങ്ങി 60 മരണം
ഇസ്ലാമബാദ്: തെക്കന്‍ പാകിസ്ഥാനില്‍ അറബിക്കടലില്‍ കടത്തുവള്ളം മറിഞ്ഞ് 60 പേര്‍ മരിച്ചു. കറാച്ചിക്ക് 180 കിലോമീറ്റര്‍ തെക്കായുള്ള ഖാരോ ചാവോ എന്ന തീരദേശപട്ടണത്തിനു സമീപമാണ് അപകടം നടന്നത്.
ആളുകളെ തിക്കിക്കയറ്റിയതാണ് അപകട കാരണം. അപകടത്തില്‍ പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അഞ്ചു പേര്‍ നീന്തിരക്ഷപ്പെട്ടു. എണ്‍പതോളം പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
ഈയാഴ്ച നടന്ന മറ്റൊരു ബോട്ട് അപകടത്തില്‍ മരിച്ച മൂന്ന് പേരുകളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications