വോള്‍കര്‍ റിപ്പോര്‍ട്ട്: സോണിയ പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: വോള്‍കര്‍ റിപ്പോര്‍ട്ട് ദേശീയ രാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നവംബര്‍ അഞ്ച് ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.
വോള്‍കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിനു ശേഷം ഇതു രണ്ടാം തവണയാണ് സോണിയ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. അടുത്തയാഴ്ച മന്ത്രിസഭാ പുന:സംഘടനയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കൂടിക്കാഴ്ച.
നേരത്തെ ഇറാക്കിന്റെ ഭക്ഷണത്തിനു പകരം എണ്ണ പരിപാടിയുമായി ബന്ധപ്പെട്ട് യാതൊരു ഇടപാടും കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തില്‍ യുഎന്നിനും വോള്‍കര്‍ കമ്മിറ്റിയ്ക്കും ലീഗല്‍ നോട്ടീസ് അയക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications