വീടിന്റെ സ്ലാബ് തകര്‍ന്ന് തൊഴിലാളി മരിച്ചു
കണ്ണൂര്‍: കണ്ണൂക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് നിര്‍മാണ തൊഴിലാളി മരിച്ചു. ബക്കളം കാനൂല്‍ സെന്റ് വിന്‍സന്റ് കോളനിയില്‍ താമസക്കാരനായ പോള്‍ എന്ന പൗലോസ് (30) ആണ് മരിച്ചത്.
സണ്‍ഷെയ്ഡ് തകര്‍ന്നു താഴേക്കു പതിച്ച പോള്‍ സ്ലാബിനടിയില്‍ കുടുങ്ങി കഴുത്ത് അറ്റുപോയ നിലയിലായിരുന്നു. അിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നിര്‍മാണത്തിലെ അശ്രദ്ധയാണ് അപകടത്തിനു വഴിവച്ചതെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications