Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖ വാങ്ങി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി.വേണുഗോപാലിനെതിരെ ഉന്നയിച്ചിരിക്കുന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ വേണുഗോപാലിനെതിരെ തെളിവ് നല്‍കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.

മന്ത്രി വേണുഗോപാല്‍ അഴിമതി നടത്തിയതായി തനിക്ക് വിശ്വാസമില്ല. വേണുഗോപാലിനെ അദ്ദേഹം കെഎസ്യുവില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊട്ട് തനിക്കറിയാം. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലും മതിപ്പുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നല്‍കാമെന്ന് പറയുന്ന രേഖകള്‍ വാങ്ങി പരിശോധിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. രേഖകള്‍ ചോദിച്ചുവാങ്ങണമെന്ന് മന്ത്രി എഴുതിത്തന്നിട്ടുമുണ്ട്. ഈ രേഖകള്‍ ചോദിച്ചുവാങ്ങുമെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+