കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ രാജിവയ്ക്കണം: സുകുമാരന്‍ നായര്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: അഴിമതി ആരോപണത്തിന് വിധേയമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങളും രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് എന്‍എസ്എസ് അസിസ്റന്റ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അധികാരത്തിലിരുന്ന് അന്വേഷണത്തെ നേരിടുമ്പോള്‍ വിശ്വാസ്യത കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബര്‍ അഞ്ച് ശനിയാഴ്ച എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം പ്രസിഡന്റ് രാമന്‍നായരില്‍ നിന്നും നല്ല ഭരണം പ്രതീക്ഷിച്ചെങ്കിലും അത് അസ്ഥാനത്തായി. അഹന്തയില്‍ മതിമറക്കുന്ന രാമന്‍നായര്‍ പുറകോട്ടൊന്നു തിരിഞ്ഞുനോക്കുന്നതു നല്ലതാണ്. എം.പി.ഗോവിന്ദന്‍നായര്‍ ഇരിക്കേണ്ടിയിരുന്ന കസേരയിലാണ് രാമന്‍നായര്‍ ഇരിക്കുന്നത്. ഗോവിന്ദന്‍നായരെ പ്രസിഡന്റാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും താത്പര്യമുണ്ടായിരുന്നു. അന്ന് രാമന്‍നായരെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് തയ്യാറായത് അദ്ദേഹം പ്രതിനിധി സഭാംഗമായതു കൊണ്ടു മാത്രമാണ്- സുകുമാരന്‍നായര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X